രാജൻ വാഴപ്പള്ളിൽ
വാഷിംഗ്‌ടൺ ഡി.സി. : മലങ്കര ഓർത്തഡോൿസ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് പ്രചരണാർത്ഥം കമ്മിറ്റി അംഗങ്ങൾ യോങ്കേഴ്‌സ് സെൻറ് തോമസ് ഓർത്തഡോൿസ് ഇടവക സന്ദർശിച്ചു.
ജൂലൈ 16 നു വിശുദ്ധ കുർബാനക്ക് ശേഷം നടന്ന യോഗത്തിൽ വികാരി വെരി റവ. ചെറിയാൻ നീലാങ്കൽ കോർഎപ്പിസ്‌കോപ്പയും അസിസ്റ്റൻറ് വികാരി ഫാ. ഷോൺ തോമസും ചേർന്ന് ടീം അംഗങ്ങളായ ട്രഷറർ എബി കുര്യാക്കോസ്, മറിയാമ്മ എബ്രഹാം, തോമസ് വർഗീസ്, ജോൺ താമരവേലിൽ, ഷിബു തരകൻ എന്നിവരെ സ്വാഗതം ചെയ്തു.
ഇടവകയിൽ നിന്നും സെക്രട്ടറി മാത്യു ജോർജ്, വിനോയ് തന്നേശ്ശേരി, ഭദ്രാസന അസംബ്ലി അംഗം സണ്ണി ജേക്കബ്, മലങ്കര അസോസിയേഷൻ അംഗം ജോസി മാത്യു എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു,
തോമസ് വർഗീസ് കോൺഫറൻസിനെ കുറിച്ചും രജിസ്ട്രേഷനേകുറിച്ചും, ഏപ്രിൽ 1 ന് മുൻപ് രജിസ്റ്റർ ചെയ്താൽ ലഭിക്കാവുന്ന സൗജന്യ നിരക്കിനെ കുറിച്ചും വിവരിച്ചു. ജോൺ താമരവേലിൽ സ്പോൺസർഷിപ്പിനെ കുറിച്ചും, സുവനീറിലേക്കു നൽകാവുന്ന പാരസ്യങ്ങളെ കുറിച്ചും അതിൻ്റെ നിരക്കിനെ കുറിച്ചും സംസാരിച്ചു. സുവനീറിലേക്കു നൽകാവുന്ന ആർട്ടിക്കിൾ, ചെറു കഥകൾ, ഗാനങ്ങൾ, എന്നിവയെകുറിച്ച് ഷിബു തരകൻ വിവരങ്ങൾ നൽകി. മറിയാമ്മ എബ്രഹാം എല്ലാ ഇടവക അംഗങ്ങളെയും കോൺഫറൻസിലേക്ക് ക്ഷണിച്ചു.
പുലവാച്ചേരിൽ കുരുവിളയും പുന്നൂസ് പുന്നനും ചേർന്ന് രജിസ്‌ട്രേഷൻ ചെക്ക് വികാരി വെരി റവ. ചെറിയാൻ നീലാങ്കൽ കോറെപ്പിസ്കോപ്പായിക്ക് നൽകികൊണ്ട് രജിസ്‌ട്രേഷൻ കിക്ക് ഓഫ് നിർവഹിച്ചു. തുടർന്ന് 12 കുടുംബങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെക്കുകൾ ട്രഷറർ എബി കുര്യാക്കോസിന് ഏൽപിക്കുകയും ചെയ്തു. കൂടാതെ നിരവധി അംഗങ്ങൾ സുവനീറിലേക്ക് പരസ്യങ്ങൾ നൽകി.
ഇടവകയിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്ത കുര്യാക്കോസ് തര്യൻ, പുന്നൂസ് പുന്നൻ എന്നിവരെ കോൺഫ്രൻസ് കമ്മിറ്റി പ്രത്യകം അഭിനന്ദിച്ചു. ട്രഷറർ എബി കുര്യാക്കോസ് ഇടവകയിൽ നിന്നും നൽകിയ സഹായങ്ങൾക്ക് നന്ദി പറയുകയും മുൻകാലങ്ങളിൽ നൽകിയിട്ടുള്ള സഹായങ്ങളെ സ്മരിക്കുകയും ചെയ്തു.