മറുവശം 20, 21 തീയതികളിൽ 

ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ കുവൈറ്റ് സന്ദർശനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ ;

കുവൈറ്റ് : ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ കുവൈറ്റ് സന്ദർശനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. കുവൈറ്റിലെ എല്ലാ മലയാളികൾക്കുമായി സെന്റ്. സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക കോൺഫറൻസിൽ ’The Other Side – മറുവശം’ എന്ന വിഷയത്തെ ആസ്പദമാക്കി  മോട്ടിവേഷൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി ഫെബ്രുവരി 20, 21 തീയതികളിൽ അദ്ദേഹം ക്ലാസ്സുകൾ നയിക്കും.
        റേഡിയോ ജോക്കി, സിനിമ അഭിനേതാവ്, എഴുത്തുകാരൻ , പ്രഭാഷകൻ എന്ന നിലയിൽ അദ്ദേഹം വിവിധ മേഖലകളിൽ ശ്രദ്ധേയനായ ജോസഫ് അന്നംകുട്ടി ജോസ് ആദ്യമായാണ് കുവൈറ്റിലേക്ക് വരുന്നത്.
ആറാം ക്ലാസ്   മുതലുള്ള കുട്ടികൾക്ക് പഠനവും വ്യക്തിത്വ വികാസവും എന്നി വിഷയങ്ങളിലും മുതിർന്നവർക്ക് കുടുംബ ബന്ധങ്ങൾ എന്നിവ അടിസ്ഥാനം മാക്കിയാണ് ക്ലാസ്സുകൾ.
     2020 ഫെബ്രുവരി മാസം 20നു (വ്യാഴാഴ്ച്ച) വൈകിട്ട് 6 മുതൽ 11 വയസു  മുതൽ 18 വയസു വരെ ഉള്ള ക്കുട്ടികൾക്ക് വേണ്ടിയും, 21നു (വെള്ളിയാഴ്ച്ച) രാവിലെ 9:30 മുതൽ മുതിർന്നവർക്ക് വേണ്ടിയുമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
 സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്  ഇടവകയിൽ വെച്ച് നടത്തപ്പെടുന്ന ഈ കോൺഫറൻസിൽ രജിസ്റ്റർ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.
രെജിസ്ട്രേഷൻ 16/02/2020- ന് അവസാനിക്കും
?ഓൺലൈൻ രെജിസ്ട്രേഷൻ:
??കുട്ടികൾക്ക്- https://forms.gle/bBm6QYpSEgxLpLYB6
??മുതിർന്നവർക്ക് – https://forms.gle/i3HoFk7VKUPLc41u8
വിശദ വിവരങ്ങൾക്ക്  ബന്ധപ്പെടുക
? 97218267 / 60323834