അഖില മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മർത്തമറിയം വനിതാസമാജം നേതൃത്വ പരിശീലന പരിപാടികൾ 2020 ഫെബ്രുവരി 11, 12, 13 തീയതികളിൽ ലക്നൗ സിറ്റി മോണ്ടിസോറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ‘ നിങ്ങൾ ക്രിസ്തുവിൻറെ ശുശ്രൂഷകരും ദൈവീക മർമ്മങ്ങളുടെ ഗൃഹ വിചാരകൻ മാരും അത്രേ’ എന്നതാണ് ചിന്താവിഷയം. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് ഉദ്ഘാടനം ചെയ്യും, വനിതാസമാജം പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഡോ. റോഷൻ ജേക്കബ് ഐഎഎസ്, ശ്രീ എം എസ് വർഗീസ് , സന്തോഷ് ജോയി , പ്രൊഫ. മേരി മാത്യു , ഫാ. സജി യോഹന്നാൻ , ഫാ. അജു എബ്രഹാം , ഫാ. മാത്യു വർഗീസ്, ഫാ. ജോൺ സാമുവൽ ,ഫാ. പത്രോസ് ജോയ് , ബിൻസി ബേബി , റെയ്ച്ചൽ ജോഷ്വ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും .ഡൽഹി ഭദ്രാസനം ആതിഥ്യമരുളുന്ന കോൺഫറൻസിൽ മുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കും.