നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  ഫാമിലി  കോൺഫറൻസ് 2020; രജിസ്‌ട്രേഷൻ  കിക്ക്‌  ഓഫ്  സഫേൺ സെൻറ്  മേരീസിൽ

രാജൻ വാഴപ്പള്ളിൽ

 

വാഷിംഗ്ടൺ ഡി.സി.:   ജൂലൈ 15  മുതൽ 18 വരെ  അറ്റ്ലാൻറ്റിക് സിറ്റിയിൽ ക്ലാറിഡ്ജ്  റാഡിസൺ  ഹോട്ടലിൽ  വച്ച്  നടക്കുന്ന നോർത്ത്  ഈസ്റ്റ്  അമേരിക്കൻ  ഭദ്രാസന  ഫാമിലി/ യൂത്ത് കോൺഫറൻസ്  പ്രചരണാർത്ഥം  ടീം  അംഗങ്ങൾ  സഫേൺ  സെൻറ്  മേരീസ്  ഓർത്തഡോക്സ്‌  ഇടവക  സന്ദർശിച്ചു.

ഫെബ്രുവരി  2 നു വിശുദ്ധ കുർബാനക്കു ശേഷം നടന്ന  ചടങ്ങിൽ  വികാരി  ഫാ. ഡോ. രാജു വർഗീസ്  കോൺഫറൻസ് പ്രതിനിധികളെ സ്വാഗതം  ചെയ്തു. കോൺഫറൻസിനെ പ്രതിനിധികരിച്ചു്  ജനറൽ സെക്രട്ടറി ജോബി ജോൺ, മാത്യു  ജോഷുവ, ജോൺ താമരവേലിൽ, ഇടവകയിൽ നിന്നും കമ്മിറ്റി അംഗങ്ങളായ   ഫിലിപ്പോസ്  ഫിലിപ്പ് , മത്തായി  ചാക്കോ, അജിത് വർഗീസ്, ജോൺ  വർഗീസ്, സജി  പോത്തൻ (ഭദ്രാസന  കൌൺസിൽ  അംഗം)             മലങ്കര അസോസിയേഷൻ  അംഗം  എബ്രഹാം  പോത്തൻ, ഭദ്രാസന അസംബ്ലി അംഗം ജോൺ ജേക്കബ്, ഇടവകയുടെ സെക്രട്ടറി ജോ  അലക്സാണ്ടർ, ട്രസ്റ്റീ ജ്യോതിസ്  ജേക്കബ്  എന്നിവർ  യോഗത്തിൽ  പങ്കെടുത്തു.

ഫിലിപ്പോസ്  ഫിലിപ്പ്, , സജി  പോത്തൻ, , ജോൺ താമരവേലിൽ എന്നിവർ കോൺഫ്രൻസിനെകുറിച്ചും ഫിനാൻസിനെക്കുറിച്ചും,  സുവനീറിനെക്കുറിച്ചും വിവരണങ്ങളൾ  നൽകി. വികാരി ഫാ. ഡോ. രാജു  വർഗീസും  ജോബി  ജോണും  ചേർന്ന്  രജിസ്ട്രേഷൻ  കിക്ക്‌  ഓഫ്  നിർവഹിച്ചു. നിരവധി  അംഗങ്ങൾ  രജിസ്റ്റർ ചെയ്യുകയും സുവനീറിലേക്കു പരസ്യങ്ങൾ നൽകുകയും  ചെയ്തു.

ഇടവകയിൽ നിന്നും നൽകുന്ന എല്ലാ  സഹായ സഹകരണങ്ങൾക്കും ജോബി  ജോൺ  നന്ദി  അറിയിച്ചു. കൂടാതെ കഴിഞ്ഞ കോൺഫറൻസിൽ നല്ല ഗാനങ്ങൾ  ആലപിച്ച  ഗായകസംഘം    ഇടവകയിൽനിന്നും  ആയിരുന്നു എന്ന് എടുത്തു പറയുകയും ചെയ്തു. 2020  കോൺഫറൻസിൽ  എല്ലാ  അംഗങ്ങളും പങ്കെടുക്കണമെന്നും  പ്രത്യകം  ഓർമ്മിപ്പിക്കുകയും  ചെയ്തു.