മിസോറാം ഗവർണർ പ. കാതോലിക്കാ ബാവായെ സന്ദർശിച്ചു

മിസോറാം ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചു. ഇന്ന് രാവിലെ പരുമല ആശുപത്രിയിൽ എത്തിയ ഗവർണറോടൊപ്പം ഭാര്യ റീത്താ ശ്രീധരൻപിള്ളയും ഉണ്ടായിരുന്നു.പരുമല ആശുപത്രി സി.ഇ.ഒ  എം. സി. പൗലോസ് അച്ചൻ ഗവർണറെയും പത്നിയെയും സ്വീകരിച്ചു.. സഭാ  മാനേജിങ്  കമ്മിറ്റി  അംഗം  ഉമ്മൻ  ജോൺ ഗവർണറുടെ  ഒപ്പം  ഉണ്ടായിരുന്നു.