അടൂർ :ശുദ്ധിമതിയായ മര്‍ത്തശ്മൂനിയമ്മയുടേയും(വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസാറിന്റെയും നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന മലങ്കരയിലെ പ്രഥമ ദേവാലയമായ പെരിങ്ങനാട് മര്‍ത്തശ്മൂനി ഓര്‍ത്തഡോക്‍സ് വലിയ പള്ളിയിലെ ശതോത്തര സപ്തതി പെരുന്നാളിന് 19ന് കൊടിയേറ്റും.രാവിലെ വി.കുര്‍ബാനയ്ക്ക് ശേഷം വികാരി ബഹു.ജോസഫ് ശാമുവൽ തറയിൽ അച്ചന്റെ കാര്‍മികത്വത്തിൽ പൗരാണികമായ കൊടിയേറ്റിനുശേഷം വൈകിട്ട് 4ന് ദേശത്തുള്ള ഇടവക കുരിശടികളിലും കൊടിയേറ്റും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 6ന് സന്ധ്യനമസ്കാരം രാവിലെ7 ന് പ്രഭാത നമസ്കാരം,8ന് വിശുദ്ധ കുർബാന, 25ന് വെള്ളിയാഴ്ച രാവിലെ 10:30ന് ധ്യാനം,26ന് ഉച്ചക്ക് 2:30ന് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ അഖില മലങ്കര എക്യുമെനിക്കൽ ക്വിസ് മത്സരം വൈകിട്ട് 6ന് സന്ധ്യനമസ്കാരം തുടർന്ന് വചനപ്രഘോഷണം,27 ന് രാവിലെപ്രഭാത നമസ്കാരം, വി. കുർബാന, വൈകിട്ട് 6 ന് സന്ധ്യ നമസ്കാരം 28ന് വൈകിട്ട് 6ന് സന്ധ്യനമസ്കാരത്തെ തുടർന്ന് ഭക്തിനിർഭരമായ ദേശം ചുറ്റിയുള്ള പ്രദഷിണത്തിനായി ദേവാലയത്തിൽ നിന്നും ആരംഭിച്ചു തിരികെ ദേവാലയത്തിൽ എത്തിചേർന്നതിന് ശേഷം വിവിധ വാദ്യ മേളങ്ങളുടെ കലാവിരുന്ന്, നടനവിസ്മയം, ആകാശ ദീപകാഴ്ച. 29ന് രാവിലെ 7:15ന് പ്രഭാത നമസ്കാരത്തെ തുടർന്ന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിയുടെ പ്രധാന കാർമികത്വത്തിലും നിരണം മെത്രാസനാധിപൻ അഭിവന്ദ്യ.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ സഹ:കാർമ്മികത്വത്തിലും വി .മൂന്നിൽമേൽ കുർബാന, സ്ലൈഹിക വാഴ് വ് , നേർച്ച വിളമ്പ്, കൊടിയിറക്ക്. വൈകിട്ട് 6ന് സന്ധ്യ നമസ്കാരം 6:45 മുതൽ കലാസന്ധ്യ.പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോസഫ് ശാമുവൽ തറയിൽ, ട്രസ്റ്റി ശ്രീ. C T കോശി ശ്രീയേശുവിലാസം, സെക്രട്ടറി ശ്രീ. ജേക്കബ് വർഗീസ് പാട്ടത്തിൽ മിനിസദനം പബ്ലിസിറ്റികൺവീനർ ശ്രീ.ജോൺസൻ കുളത്തിൻകരോട്ട് എന്നിവർ അറിയിച്ചു.