കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും: ക്രിസ്ത്യൻ കോണ്ഫറൻസ് തായ്ലൻഡിൽ

കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും: ക്രിസ്ത്യൻ കോണ്ഫറൻസ് തായ്ലൻഡിൽ ഒക്ടോബർ 14 മുതൽ 16 വരെ

ചിയാങ് മായ്: തായ്‌ലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ കോണ്ഫറൻസ് ഓഫ് ഏഷ്യ, കുട്ടികളുടെ അവകാശങ്ങളും പരിരക്ഷയും എന്ന വിഷയത്തിൽ ഒക്ടോബർ 13 മുതൽ 16 വരെ ചർച്ചകൾ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവസഭകളെ പ്രതിനിധീകരിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ ബാലസമാജം വൈസ് പ്രസിഡണ്ടും, കൊച്ചി ഓർത്തഡോക്സ് ഇന്റർനാഷണൽ സെന്റർ ഡയറക്ടറും, ഗ്ലോറിയ ന്യൂസ് ചെയർമാനുമായ ഫാ. ബിജു പി. തോമസ് പങ്കെടുക്കും. തായ്‌ലൻഡിലെ ചിയാങ് മായിലാണ് സമ്മേളനം നടക്കുക. ഏഷ്യൻ ഭൂഖണ്ഡത്തിലേ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും ചർച്ചാവിഷയമാവും. ഇന്ത്യ, പാകിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു ചർച്ചകൾ നടക്കും