ഗുരുഗ്രാമിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു 

ദേശിയ  തലസ്ഥാനനഗരിയിലെ  ഗുരുഗ്രാമിൽ മലങ്കര ഓർത്തഡോക്സ്‌ സഭക്ക് ലഭിച്ച സ്ഥലത്തെ  പുതിയ  ദേവാലയത്തിന്  തറക്കല്ലിട്ടു.  മാർ ഗ്രിഗോറിയോസ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ  ശിലാസ്ഥാപനം പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദിതിയൻ കാതോലിക്ക ബാവ 2019 ജൂലൈ 28ന് ഞായറാഴ്ച നിർവഹിച്ചു.  ശിലസ്ഥാപന ശുശ്രുഷയിൽ അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദിമെത്രിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് എന്നിവർ സഹ കാര്മികത്യം വഹിച്ചു . ഹരിയാന അർബൻ ഡെവലപ്മെന്റ് അതോറിറ്റി അനുവദിച്ച സെക്ടർ 52ലെ സ്ഥലത്താണ് പുതിയ ദേവാലയം ഉയരുന്നത്.  തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദിതിയൻ കാതോലിക്ക ബാവ, ഡോ യൂഹാനോൻ മാർ ദിയസ്കോറോസ്, ഡോ യൂഹാനോൻ മാർ ദിമെത്രിയോസ്, സഭ വൈദിക ട്രസ്റ്റീ ഫാ . ഡോ . എം. ഓ  ജോൺ, ഡൽഹി ഭദ്രസന സെക്രട്ടറി ഫാ. സജി യോഹന്നാൻ, ഫാ . ഷാജി മാത്യൂസ്,  മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, sri. K.koshy IPS എന്നിവർ പ്രസംഗിച്ചു.  ക്രമീകരണങ്ങൾക്ക് വികാരി ഫാദർ ഫിലിപ്പ് എം സാമുവേൽ, ട്രസ്റ്റി രാജു v എബ്രഹാം, സെക്രട്ടറി ബാബു ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.