രാജൻ വാഴപ്പള്ളിൽ
വാഷിംഗ്ടണ്‍ ഡിസി: ലിൻഡൻ സെന്റ് മേരീസ് ഇടവകയുടെ മുപ്പതാം വാർഷിക സമ്മേളനവും കാതോലിക്കാ ദിനാചരണവും ജൂലൈ 13 ശനിയാഴ്ച വി. കുർബാനയ്ക്കുശേഷം മലങ്കര സഭയുടെ പരമാധ്യക്ഷൻ പരി. ബസേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ നടക്കും.
സമ്മേളനത്തിൽ നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയ മാർ നിക്കോളോവോസ്, സഭയുടെ ഫിനാൻസ് കമ്മിറ്റി പ്രസിഡന്റ് ഡോ. ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഓ. ജോണ്‍, ആത്മായ ട്രസ്റ്റി ജോർജ് പോൾ , സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കൗണ്‍സിൽ അംഗങ്ങൾ വിവിധ ഇടവകയിൽ നിന്നുമുള്ള വൈദീകരും പ്രതിനിധികളും പങ്കെടുക്കും. വാർഷിക സമ്മേളനത്തിനു ശേഷം നടക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള കാതോലിക്കാ ദിന വിഹിതം ഏറ്റുവാങ്ങും.
കൂടുതൽ വിവരങ്ങൾക്ക് :
വികാരി ഫാ. സണ്ണി ജോസഫ് : 718 608 5583
ട്രസ്റ്റി എം. സി. മത്തായി :973 508 6745
സെക്രട്ടറി ജയിംസ് നൈനാൻ : 973 980 3141