ഫാ. തോമസ് പി. യോഹന്നാൻ നിര്യാതനായി

മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും തുമ്പമൺ ഭദ്രാസനത്തിലെ കുമ്പഴ മാർ ശെമവൂൻ ദസ്തുനി ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവുമായ പ്രൊഫ. ഫാ. തോമസ് പി.യോഹന്നാൻ (കുമ്പഴ നെടുമ്പുറത്ത് വീട്, വെട്ടൂർ) ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു.

ബ്രഹ്മവാർ ഭദ്രാസനത്തിൽ കണ്ണൂർ കാസർകോട് അതിർത്തിയിലെ ഏറ്റുകുടുക്ക സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനയുടെ അവസാന സമയം (9.30 am) കുഴഞ്ഞ് വീഴുകയായിരുന്നു… ദീർഘകാലം സുൽത്താൻ ബത്തേരി ഭദ്രാസനത്തിൽ സേവനമനുഷ്ഠിച്ചിരുന്നു.