മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം വിശുദ്ധിയാണ്. അത് നേടുന്നത് പ്രാര്‍ത്ഥനയിലൂടെയാണെന്ന് ഡോ. സഖറിയാസ് മാര്‍ അപ്രേം. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ പെന്തിക്കോസ്തി പെരുനാളിനു മുന്നോടിയായുള്ള ഒരുക്കധ്യാനം പരുമലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭി.തിരുമേനി. സമ്മളനത്തില്‍ ഫാ.എം.സി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് മാത്യു ധ്യാനം നയിച്ചു. ഫാ.ജോണ്‍ വര്‍ഗീസ് കൂടാരത്തില്‍, ഫാ.ബിജു മാത്യു പ്രക്കാനം, ഫാ.കുര്യാക്കോസ് പൊതറയില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു.