സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ആദ്യഫലപ്പെരുന്നാൾ: റാഫിൾ കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആദ്യഫലപ്പെരുന്നാൾ 2019-ന്റെ റാഫിൾ കൂപ്പണിന്റെ പ്രകാശനകർമ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളിൽ സംഘടിപ്പിച്ചു. സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌, അബ്ബാസിയ ബസേലിയോസ്‌ ഹാൾ എന്നിടങ്ങളിൽ ഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌, അബ്ബാസിയ സെന്റ്‌ ജോർജ്ജ്‌ ചാപ്പലിൽ സഹവികാരി ഫാ. ജിജു ജോർജ്ജ്‌, സാൽമിയ സെന്റ്‌ മേരീസ്‌ ചപ്പലിൽ ഫാ. മാത്യൂ സഖറിയാ എന്നിവർ പ്രകാശനകർമ്മം നിർവ്വഹിച്ചു.

 ഇടവക ട്രഷറാർ മോണീഷ്‌ പി. ജോർജ്ജ്‌, ഇടവക സെക്രട്ടറി ജിജി ജോൺ, ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ ജനറൽ-കൺവീനർ ഷൈജു കുര്യൻ, ജോയിന്റ്‌ ജനറൽ-കൺവീനർ ജോൺ ജോർജ്ജ്‌, ഫിനാൻസ്‌-കൺവീനർ തോമസ്‌ കുരുവിള, സ്പോൺസർഷിപ്പ്‌-കൺവീനർ ഷാജി വർഗ്ഗീസ്‌, കൂപ്പൺ-കൺവീനറന്മാരായ മനോജ്‌ തോമസ്‌, അനിൽ വർഗ്ഗീസ്‌, പ്രോഗ്രാം-കൺവീനർ ജെറി ജോൺ കോശി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 ആദ്യഫലപ്പെരുന്നാളിനുവേണ്ടി സംഘടിപ്പിച്ച കൂപ്പൺ ഡിസൈൻ മത്സരത്തിൽ ഇടവകാംഗമായ ഷെറിൻ എലിസബത്ത്‌ മാണി ഡിസൈൻ ചെയ്ത കൂപ്പൺ 2019-ലെ മികച്ച കൂപ്പണായി തെരഞ്ഞെടുക്കപ്പെട്ടു.

 ഒക്ടോബർ 4-നു അബ്ബാസിയ ഇന്ത്യൻ സെന്റ്രൽ സ്ക്കൂളിൽ വെച്ചു നടക്കുന്ന പെരുന്നാളാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്ന്‌ സംഘാടക സമിതി അറിയിച്ചു.