ഫാ. ഡോ. റെജി മാത്യൂസ് രാജി വെച്ചു

കോട്ടയം: കേരളത്തിലെ അതിപുരാതന സഭയായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ദേവലോകം അരമനയിലേക്ക് ജനാധിപത്യ വിരുദ്ധമായ രീതിയിലും ഇന്ത്യന്‍ നീതിപീഠത്തെയും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ ചില ആളുകളുടെ റാലിയില്‍ സഭയുടെ ഐക്യ കൂട്ടായ്മയായ  കെ.സി.സി.  യുടെ അധ്യക്ഷന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് കെ.സി.സി. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഫാ. ഡോ. റെജി മാത്യൂസ് രാജിവച്ചു. കെ.സി. സി. യുടെ പ്രസിഡന്‍റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപന ഉദ്ദേശ്യത്തിന് വിരുദ്ധമായി സഭകള്‍ക്കിടയില്‍ അസമാധാനം സൃഷ്ടിക്കുവാന്‍ നടത്തുന്ന ഏകപക്ഷീയമായ ഇത്തരം പ്രവര്‍ത്തനങ്ങളോടുള്ള പ്രതിഷേധമായാണ് അച്ചന്‍ രാജിവെച്ചത്. വിവിധ സഭാധ്യക്ഷന്മാരും, കെ.സി.സി. യിലെ മറ്റ് കമ്മിറ്റി അംഗങ്ങളും പ്രസിഡണ്ടിന്‍റെ ഏകപക്ഷീയമായ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു