കൊച്ചിയിൽ മെൽതൊ 2019 കൺവൻഷൻ വേദിയിൽ ഡോ. യാക്കോബ് മാർ ഐറേനിയസിന്റെ മെത്രാഭിഷേക ജൂബിലി ആഘോഷം ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ഹൈബി ഈഡൻ എംഎൽഎ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവാ , ഡോ. യാക്കോബ് മാർ ഐറേനിയസ്, മാർ ജോർജ് ആലഞ്ചേരി എന്നിവർ സമീപം.
കൊച്ചി∙സമൂഹത്തെ അന്ധകാരത്തിൽ നിന്നു വെളിച്ചത്തിലേക്ക് നയിക്കുന്ന കാലത്തിന്റെ വിളക്കുമരമാണു കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയസെന്നു ജസ്റ്റിസ് കുര്യൻ ജോസഫ്. മെത്രാപ്പൊലീത്തയുടെ എപ്പിസ്കോപ്പൽ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്തനായ ഐറേനിയസ് ജീവിതവിശുദ്ധിയും പാണ്ഡിത്യവും സമന്വയിപ്പിച്ച വ്യക്തിത്വമാണ്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷനായിരുന്നു.
ആത്മീയതയും ജീവിത വിശുദ്ധിയും കാത്തുസൂക്ഷിക്കുന്ന വിജ്ഞാനത്തിന്റെ കലവറയാണു ഐറേനിയസ് മെത്രാപ്പൊലീത്തയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം,സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കൽദായ ആർച്ച് ബിഷപ് മാർ അപ്രേം,
ശാന്തിഗിരി ആശ്രമം മേധാവി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, റവ.വൽസൽ തമ്പു, തോമസ് മാർ അത്തനാസിയോസ്, തോമസ് മാർ തിമോത്തിയോസ്,ജസ്റ്റിസ് ബെഞ്ചമിൻ കോശി, ഫാ.എം.ഒ.ജോൺ, ജസ്റ്റിസ് ഷാജി പി.ചാലി, ഫാ.ബിജു പി.തോമസ്,ജിജി തോംസൺ, ജസ്റ്റിസ് കെ.സുരേന്ദ്ര മോഹൻ, ഹൈബി ഈഡൻ എംഎൽഎ, പോൾ മണലിൽ, ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
H.G.Dr.Yakob Mar Irenaios Episcopal Silver Jubilee Meeting LIVE from Kochi.
Gepostet von GregorianTV am Sonntag, 17. März 2019