Armenian Orthodox Patriarch Mesrob II Mutafyan of Constantinople Enters Eternal Rest. News
ഇസ്തംബുൾ (തുർക്കി) • കോൺസ്റ്റാന്റിനോപ്പിളിലെ അർമീനിയൻ പാത്രിയർക്കീസ് മെസ്രോബ് രണ്ടാമൻ മുതഫിയാൻ (62) കാലം ചെയ്തു. 1998 ൽ പാത്രിയർക്കീസായ അദ്ദേഹം 2008 ൽ അൽസ്ഹൈമേഴ്സ് ബാധിതനായി. തുർക്കിയിലെ അർമീനിയക്കാരുടെ ആത്മീയ തലവനാണ്. അർമീനിയയിലെ ഹോളി എച്മിയാഡ്സിൻ ആസ്ഥാനമായുള്ള അർമീനിയൻ സുപ്രീം കാതോലിക്കോസിനു കീഴിലാണ് ജറുസലേമിലെയും കോൺസ്റ്റാന്റിനോപ്പിളിലെയും അർമീനിയൻ പാത്രിയർക്കീസുമാർ. കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കേറ്റിലെ 84–ാം പാത്രിയർക്കീസായിരുന്നു.