പരുമല: യുവാക്കളുടെ സമര്‍പ്പിത സേവനത്തിലൂടെ സമൂഹത്തിന് ആദ്ധ്യാത്മിക ചൈതന്യം പകരുവാന്‍ കഴിയും എന്ന് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതി നേതൃത്വ ശില്പശാല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. വൈസ് പ്രസിഡന്റ് ഫാ.വര്‍ഗീസ് ടി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു അലക്‌സിന്‍ ജോര്‍ജ് IPos മുഖ്യപ്രഭാഷണം നടത്തി. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി. കുര്യാക്കോസ് , ജനറല്‍ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറര്‍ ജോജി പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. സുപ്രീം കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ ഗവണ്‍മെന്റ് തുടര്‍ന്ന് നീതി നിഷേധത്തില്‍ o c y m കേന്ദ്രസമിതി പ്രതിഷേധം രേഖപ്പെടുത്തി. ജനുവരി അഞ്ചിന് സഭയിലെ യുവജന പ്രസ്ഥാനത്തിന്റെ എല്ലാ യൂണിറ്റുകളും പ്രതിഷേധ പ്രമേയം പാസാക്കി അതാത് സ്ഥലങ്ങളിലെ ഭരണകക്ഷി ജനപ്രതിനിധികള്‍ക്കും ഗവണ്‍മെന്റ് അധികാരികള്‍ക്കും സമര്‍പ്പിക്കുന്നതിനും കേന്ദ്ര-ഭദ്രാസന-മേഖലാ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനമെടുത്തു