പുതുപ്പള്ളി പള്ളി വെച്ചൂട്ടിന് സ്വന്തം പാടത്തെ നെല്ല്

പുതുപ്പള്ളി പള്ളിയിലെ വെച്ചൂട്ടിന് പള്ളിയുടെ സ്വന്തം സ്ഥലത്ത് വിളഞ്ഞ അരി. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി മുണ്ടകപ്പാടം-മൂവാറ്റുമുക്ക് തോട് കഴിഞ്ഞ വര്‍ഷം തെളിച്ചതോടെയാണ് മാങ്ങാനം പഴയകഴി പാടത്ത് തരിശുനില കൃഷിക്ക് വഴിയൊരുങ്ങിയത്. പുതുപ്പള്ളി പള്ളി വക 43 ഏക്കര്‍ വരുന്ന പാടം കൃഷിയോഗ്യമാക്കുന്നതിന് നിയമബിരുദധാരി കൂടിയായ ജോര്‍ജി തോമസ് ആണ് മുന്നിട്ടിറങ്ങിയത്. പുതുപ്പള്ളി പള്ളി വകയായ പഴയകേരി പാടശേഖരത്തിലെ വിതയുത്സവം കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി പാമ്പാടി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ജെസിമോള്‍ മനോജ് അദ്ധ്യക്ഷത വഹിച്ചു.മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി കോര്‍ഡിനേറ്റര്‍ അഡ്വ.കെ. അനില്‍ കുമാര്‍, പി.ടി. ബിജു,പുതുപ്പള്ളി പള്ളി വകാരി ഫാ. കുര്യന്‍ തോമസ്, ജോജി പി ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.