പുത്തൻകുരിശ് ∙ യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറിയായി കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസിനെ തിരഞ്ഞെടുത്തു. ഇന്നലെ സഭാ ആസ്‍ഥാനത്തു നടന്ന സുന്നഹദോസിലാണ‍് ഇദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറിയായിരുന്ന ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് സ്‍ഥാനമൊഴിഞ്ഞതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്.