നസ്രാണിപ്പേരുകള്‍ / ഫാ. ഡോ. ജോസഫ് ചീരന്‍

ബൈബിള്‍ ബന്ധമുള്ളതും ദ്രാവിഡ രൂപമുള്ളതുമായിരുന്നു ക്രിസ്ത്യാനികളുടെ പേരുകള്‍.

പത്രോസ്: പാത്തു, പാത്തപ്പന്‍, പാത്തുക്കുട്ടി, പുരവത്തു, പൊരോത്ത, പോത്തന്‍, പോത്ത. ദാവീദ്: താവു, താവു അപ്പന്‍, താരു, താരപ്പന്‍, താത്തു, തരിയന്‍, തരിയത്, താരുകുട്ടി. സ്തേഫാനോസ്: എസ്തപ്പാന്‍, ഇത്താപ്പിരി, പുന്നൂസ്, പുന്നന്‍, ഈപ്പന്‍. വര്‍ഗ്ഗീസ്: വാറു, വറിയത്, വറീക്കുട്ടി, വറതപ്പന്‍, വര്‍ക്കി, വക്കന്‍, വാറുണ്ണി, കീവറീയത്.

അബ്രഹാം: ഇട്ടന്‍, ഇട്ടി, അവിര, അവറാച്ചന്‍, അവറാന്‍, ഇട്ട്യേര, ഇട്ട്യേച്ചന്‍, അയ്പൂരു, അയ്പോര, ഐപ്പ്. സഖറിയാ: ചേറു, ചേറപ്പന്‍, സ്കറിയാ, ചെറിയത്, കുറിയാ, ചെറിയാന്‍, ചേറുകുട്ടി. യോഹന്നാന്‍: ലോന, ലോനപ്പന്‍, ഓനന്‍, ഓനച്ചന്‍, ഉലഹന്നാന്‍, യൂനസ്. അന്ത്രയോസ്: അന്തപ്പന്‍, അന്ത്രു, അന്തപ്പായി, അന്ത്രപ്പേര്‍. തോമസ്: തൊമ്മന്‍, തൊമ്മി, ഉമ്മന്‍, തോമ്മാ, മാമ്മന്‍. ശീമോന്‍: ചുമ്മാര്‍, ചിമ്മന്‍, ശീമോന്‍, ശെമവൂന്‍.
പൗലൂസ്: പാവു, പാവുണ്ണി, പാവുഅപ്പന്‍, പൈലി, പൈലപ്പന്‍, പൈലുണ്ണി, പൗലോ. ഇയ്യോബ്: ഇയ്യു, ഇയ്യപ്പന്‍, ഇയ്യുണ്ണി, ഈപ്പന്‍, ഇയ്യുകുട്ടി. യാക്കോബ്: കാക്കു, കാക്കുണ്ണി, കാക്കപ്പന്‍, ചാക്കോ, ചാക്കോരു. ഇസഹാക്ക്: സാക്കു, ചാക്കു, ചാക്കുണ്ണി. അലക്സന്ത്രയോസ്: ചാണ്ടി, ഇടിച്ചാണ്ടി. ഔഗേന്‍: കൊച്ചക്കന്‍, കൊച്ചോക്കന്‍. പീലിപ്പോസ്: പീലി. യോശുവാ: കോശി. മാര്‍ക്കോസ്: മാണി. മത്തായി: മത്ത, മാത്തന്‍, മാത്തു, മാത്തുക്കുട്ടി, മാത്തപ്പന്‍, മാത്തച്ചന്‍, ഇട്ടിമാത്തു. കുറിയാക്കോസ്: കുറു, കുരിയന്‍, കുരിയത്, കുരിയാക്കു, കുരിയപ്പന്‍, കോര, കോരുത്, കുരുവിള.

സാറ: എത്താമ്പിള, വിത്താണ്ട, താണ്ട, കുഞ്ഞിത്താണ്ട, കാണ്ട, കാണ്ടമ്മ, സാറാമ്മ, കൊച്ചിത്താ. ഏലിശുബാ: ഇലിശ, ഇളച്ചി, കുഞ്ഞിളച്ചി, ഇളച്ചാര്‍, ഇളച്ചാരുണ്ണി, ഏലി, ലിസിയാ, അച്ചാമ്മ, അച്ചാ, അച്ചായി, അച്ചാരു. സൂസന്ന: ആച്ചി, ശോശാ, ശോശാമ്മ, ശൂശാ. ഹന്ന: കുഞ്ഞന്നം, അന്നം, അന്നമ്മ, കുഞ്ഞാണി, ആനി, ഇറ്റ്യേനം. ജോസഫ്: യോസ്, ഇട്ടൂപ്പ്, ഉട്ടൂപ്പ്, ഉതുപ്പ്, ഉതുപ്പൂരു, ഇട്ടൂപ്പുണ്ണി.

(മലങ്കര ഓര്‍ത്തഡോക്സ് സഭാചരിത്ര വിജ്ഞാനകോശത്തില്‍ നിന്നും)