പ. കാതോലിക്കാ ബാവാ ദുബായില്‍

HH The Catholicos has arrived at Dubai Airport to attend Golden Jubilee Celebrations of Dubai St Thomas Orthodox Cathedral.

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ്‌ കത്തീഡ്രലിൽ ക്രിസ്‌മസ്‌ ശുശ്രൂഷകൾക്കും , സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലും പങ്കെടുക്കാൻ എത്തിയ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി…
ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ്‌ കത്തീഡ്രൽ വികാരി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്,  ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ്‌ ഇടവക വികാരി ഫാ. ജോൺ കെ. ജേക്കബ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോജോ ജേക്കബ് മാത്യു,  ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ്‌ കത്തീഡ്രൽ ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി സാബു വർഗീസ്, ജോയിന്റ്‌ ട്രസ്റ്റീ ജോസഫ് ഐപ്പ്, ജോയിന്റ് സെക്രട്ടറി ബാബു കുരുവിള, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം പോൾ ജോർജ് പൂവത്തേരിൽ എന്നിവർ സമീപം.