പ. കാതോലിക്കാ ബാവായുടെ ക്രിസ്‌മസ്‌ ആഘോഷം ദുബായ് ലേബർ ക്യാമ്പിൽ

ദുബായ്: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇക്കൊല്ലത്തെ ക്രിസ്‌മസ്‌ ആഘോഷങ്ങൾ ദുബായ് സോണാപ്പൂർ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കൊപ്പം.
ഡിസംബർ 25 ചൊവ്വാ വൈകിട്ട് ഏഴിന് സോണാപ്പൂർ അരോമ ക്യാമ്പിലാണ് ക്രിസ്‌മസ്‌ ആഘോഷങ്ങൾ.
 ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നതാണ് പരിശുദ്ധ ബാവാ.