ദുബായ് കത്തീഡ്രലിൽ ക്രിസ്‌മസ്‌ ശുശ്രൂഷകൾക്ക് പ. കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ക്രിസ്‌മസ്‌ ശുശ്രൂഷകൾ : പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം വഹിക്കും.
ദുബായ് : സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ യൽദോ പെരുന്നാൾ ശുശ്രൂഷകൾ ഡിസംബർ 24 തിങ്കൾ വൈകിട്ട് നടക്കും.
 ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ   പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം വഹിക്കും.
ഡിസംബർ 24 തിങ്കൾ വൈകിട്ട് ആറിന് സന്ധ്യാ നമസ്‌കാരം, തുടർന്ന്  പ്രദക്ഷിണം, തീ ജ്വാല ശുശ്രൂഷ,  വിശുദ്ധ കുർബ്ബാന.
ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി സാബു വർഗീസ് എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് 04-3371122