പിറവം പള്ളിത്തര്‍ക്കം പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയുടെ രണ്ടാമത്തെ ബഞ്ചും പിന്‍മാറി

പിറവം പള്ളിത്തര്‍ക്കം പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് പിന്‍മാറി. ജസ്റ്റിസ് വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. കേസ് കോടതിക്ക് മുമ്പാകെ വന്നപ്പോള്‍ ജസ്റ്റിസ് ചിദംബരേഷ് പള്ളിയുമായി ബന്ധപ്പെട്ട മറ്റുകേസുകളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്ന് രണ്ട് ജഡ്ജിമാരും അറിയിച്ചു. ഇങ്ങനെ പോയാല്‍ ഈ കേസ് പരിഗണിക്കാന്‍ ജഡ്ജിമാരില്ലാതെ വരുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസിന്റെ പിന്‍മാറ്റം.നേരത്തെ, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ചും കേസ് പരിഗണിച്ച് ആറുമാസത്തിനു ശേഷം പിന്‍മാറിയിരുന്നു.
ദേവന്‍ രാമചന്ദ്രന്‍ മുമ്പ് യാക്കോബായ വിഭാഗത്തിനു വേണ്ടി ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നായിരുന്നു അന്ന് ബെഞ്ചടക്കം മാറിയത്. ഇത് ശരിയായ പ്രവണതയല്ലെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു ദേവന്‍ രാമചന്ദ്രന്റെ പിന്‍മാറ്റം.

Source

കൊച്ചി: പിറവം പള്ളിത്തര്‍ക്ക ഹര്‍ജിയിലെ വാദം കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ബെഞ്ചും പിന്‍മാറി. ജസ്റ്റിസുമാരായ വി. ചിദംബരേഷ്, നാരായണന്‍ പിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പിന്‍മാറിയത്.

വെള്ളിയാഴ്ച ഹര്‍ജിയില്‍ വാദം ആരംഭിച്ചപ്പോള്‍ തന്നെ ജസ്റ്റിസ് ചിദംബരേഷ് മറ്റൊരു പള്ളിത്തര്‍ക്കകേസില്‍ നേരത്തെ ഹാജരായതായി യാക്കോബായ വിഭാഗം പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് ബെഞ്ച് പിന്‍മാറിയത്. നേരത്തെ കേസ് പരിഗണിച്ച ബെഞ്ചും വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. പുതിയ ബെഞ്ചിനെ നിയോഗിച്ചാല്‍ മാത്രമേ കേസില്‍ വാദം തുടരുകയുള്ളൂ.

പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടു കൊടുക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം രംഗത്തെത്തിയതോടെ പള്ളിയുടെ ഉടമാസ്ഥാവകാശത്തില്‍ തര്‍ക്കം തുടരുകയാണ്.

Source