ഗാല സെന്റ്‌ മേരീസ് ദേവാലയ കൂദാശ

inv
കൂദാശ

ദേവാലയ  കൂദാശ

 

മസ്കറ്റ്, ഗാല സെന്റ്‌ മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഇടവക പുതിയതായി

നിര്‍മ്മിച്ച  ദേവാലയത്തിന്‍റെ  നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു

ഡിസംബര്‍  7 വെള്ളി , 8 ശനി ദിവസങ്ങളിലാണ്  കൂദാശ .  മലങ്കര

മെത്രാപോലീത്തയും  കാതോലിക്കായും  ആയ  പരി  ബസേലിയോസ്

മാര്‍ത്തോമ പൌലോസ് ദ്വിദിയന്‍ ബാവ ദേവാലയ കൂദാശക്കു  നേതൃത്വം

നല്‍കും . അഹമദാബാദ് ഭദ്രാസന  മെത്രാപോലീത്ത  അഭി വന്ദ്യ

ഡോ ഗീവര്‍ഗീസ് മാര്‍യൂലിയോസ് ,മൂംബൈ ഭദ്രാസന  മേത്രാപോലിത്ത

ഗിവര്‍ഗീസ് മാര്‍കൂറിലോസ് , നിരണം  ഭദ്രാസന  അധിപന്‍   ഡോ

യൂഹാനോ ന്‍  മാര്‍ക്രിസൊസ്റ്റമോസ്      എന്നിവ ര്‍  സഹ

കാര്‍മ്മികത്വം  വഹിക്കും . വെള്ളിയാഴ്ച  വൈകിട്ട് സന്ധ്യാനമസ്കാരതോട്

കൂടി  ഒന്നാം ഘട്ടം കൂദാശ . ശനിയാഴ്ച  രാവിലെ  പ്രഭാത നമസ്കാരം.

തുടര്‍ന്ന്  രണ്ടാം ഘട്ട ശുശ്രൂഷ  നടക്കും .   തുടര്‍ന്നു  മൂന്നിന്മേല്‍

കുര്‍ബാന , പൊതു  സമ്മേളനം.  ഒമാന്‍   മത കാര്യാലയ   പ്രതിനിധികള്‍

ഇന്ത്യന്‍അംബാസിഡര്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍  പങ്കെടുക്കും .

 

ദേവാലയ  സമര്‍പ്പണത്തിന്റെ  അവസാന  ഘട്ട  ഒരുക്കങ്ങ ള്‍

പൂര്‍ത്തിയായി വരുന്നതായി  വികാരി  ഫാ  തോമസ്‌ ജോസ് ,

ഇടവക  ട്രസ്റ്റി  പി സി  ചെറിയാന്‍, സെക്രടറി കെ സി  തോമസ്‌

കണ്‍വിന ര്‍ മാത്യു  നൈനാ ന്‍,  എബി  ഉമ്മ ന്‍ എന്നിവര്‍അറിയിച്ചു .