നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം 8-ാമത് വാര്‍ഷിക സമ്മേളനം


റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം 8-ാമത് വാര്‍ഷിക സമ്മേളനം നവംബര്‍ 25-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ റാന്നി, കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടുന്നു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ശ്രീ.രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഫാ.ബോബി ജോസ് കട്ടിക്കാട് പ്രഭാഷണം നടത്തും. അഖില മലങ്കര യുവജനപ്രസ്ഥാനം വൈസ്പ്രസിഡന്‍റ് റവ.ഫാ.വര്‍ഗീസ് റ്റി.വര്‍ഗീസ് ചിന്താവിഷയാവതരണം നടത്തും. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ്പ്രഡിഡന്‍റ് റവ.ഫാ.സോബിന്‍ സാമുവേല്‍, ജനറല്‍ സെക്രട്ടറി മിന്‍റാ മറിയം വര്‍ഗീസ്, ജോയിന്‍റ് സെക്രട്ടറിമാരായ ശ്രീ.ജോസ് ജോര്‍ജ്ജ് മല്‍ക്ക്, ശ്രീ.ലിബിന്‍ ചാക്കോ, ട്രഷറാര്‍ അഡ്വ.ബോബി കാക്കാനപ്പളളില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുന്നതാണ്.