കോട്ടയം ∙ പഴയ സെമിനാരി സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ ശ്രാദ്ധപ്പെരുന്നാളും ഡൽഹി ഭദ്രാസന പ്രഥമ മെത്രാപ്പൊലീത്തയും വൈദിക സെമിനാരി പ്രിൻസിപ്പലുമായിരുന്ന പൗലോസ് മാർ ഗ്രിഗോറിയോസിന്റെ ഓർമപ്പെരുന്നാളും 23, 24 തീയതികളിൽ പഴയ സെമിനാരി ചാപ്പലിൽ നടക്കും.
സെമിനാരി മാനേജർ തോമസ് ഏബ്രഹാം കോർ എപ്പിസ്കോപ്പ പെരുന്നാളിനു കൊടിയേറ്റി. 23നു വൈകിട്ട് അഞ്ചിനു കുന്നംകുളത്തു നിന്നുള്ള തീർഥാടകർക്കു സ്വീകരണം. ഏഴിന് അനുസ്മരണ പ്രസംഗം കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ്. തുടർന്നു ധൂപപ്രാർഥന, പ്രദക്ഷിണം. 24ന് 8നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. കബറിങ്കൽ ധൂപപ്രാർഥനയെ തുടർന്നു പ്രദക്ഷിണവും നേർച്ചവിളമ്പും.