അൽവാറിസ് മാർ യൂലിയോസ് തിരുമേനിയുടെ ഒരു യഥാർത്ഥ ചിത്രം കൂടി പുറംലോകത്തിന് ലഭ്യമാകുന്നു.
MARP (OCP ഓർഗനൈസേഷന്റെ കീഴിലുള്ള റിസേർച്ച് & സ്റ്റഡീസ് ഡിപ്പാർട്ട്മെൻറിന്റെ നേതൃത്വത്തിൽ മാർ യൂലിയോസ് തിരുമേനിയുടെ പ്രവർത്തനങ്ങളേ പറ്റി നടത്തുന്ന ഗവേഷണ പ്രൊജക്ട്) ന്റെ തലവനായ ഡോ. അജേഷ് ടി. ഫിലിപ്പിന്റെ നേതൃത്വത്തിൽ അൽവാറിസ് മാർ യൂലിയോസ് തിരുമേനിയുടെ പ്രവർത്തനങ്ങളെ പറ്റി 2009 മുതൽ നടന്നുവരുന്ന ഗവേഷണത്തിന്റെ ഫലമായാണ് മാർ യൂലിയോസ് തിരുമേനിയുടെ മറ്റൊരു ചിത്രം കൂടി ലഭ്യമാകുന്നത്.
ഗോവാ, പഞ്ചിമിൽ സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന പോർച്ചുഗീസ് ന്യൂസ് പേപ്പർ “ഓറിയന്റ” യുടെ 1929 ലെ എഡിഷനിൽ പ്രസിദ്ധീകരിച്ച അൽവാറിസ് മാർ യൂലിയോസിന്റെ ചിത്രമാണ് ഡോ. അജേഷിന്റെ ഗവേഷണ ഫലമായി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
അൽവാറിസ് പാദ്രി എന്നറിയപ്പെട്ടിരുന്ന മാർ യൂലിയോസ് ഇൻഡിപെൻഡൻഡ് കാത്തലിക് ചർച്ചിന്റെ തലവനും, മലങ്കര ഓർത്തഡോക്സ് സഭയുടെ ഗോവൻ, സിലോൺ തുടങ്ങിയ ബാഹ്യ കേരളാ മേഖലയുടെ ആർച്ച് ബിഷപ്പുമായിരുന്നു.
1892-ൽ സിലോണിൽ വെച്ച് നടന്ന റെനി വിലാത്തി മാർ തിമൊത്തിയോസിന്റ മെത്രാൻ സ്ഥാനാരോഹണ ശുശ്രൂഷയിലും പ്രധാന കാർമ്മികത്വം വഹിച്ചു.
അൽവാറിസ് മാർ യൂലിയോസ് തിരുമേനിയേയും പ്രവർത്തന മേഖലയേയും പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി MARP, മലങ്കര സഭയുടെ എക്യുമിനിക്കൽ ഡിപ്പാർട്ട്മെൻറുമായി ചേർന്ന് 2018 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച “Western Rites of Syriac Malankara Orthodox Churches – PART 1” എന്ന ഗ്രന്ഥം കാണുക.