അബുദാബി കത്തീഡ്രലിലെ ഹാർവെസ്റ് ഫെസ്റ്റിവൽ

അബുദാബി സെന്റ് ജോർജ് ഓർത്തഡോൿസ് കത്തീഡ്രലിലെ ഹാർവെസ്റ് ഫെസ്റ്റിവൽ നവംബർ 9 വെള്ളിയാഴ്ച വർണശബളമായി നടന്നു. ബ്രഹ്മാവർ ഭദ്രാസനാധിപൻ അഭിവന്ദ്യ യാക്കോബ് മാർ എലിയാസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം മുൻ ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസൺ ഉത്ഘാടനം ചെയ്തു. 12000 ആളുകൾ പങ്കെടുത്ത കൊയ്ത്തുത്സവത്തിൽ 50 ലധികം ഭക്ഷണ സ്റ്റാളുകളും 20 ഓളം മറ്റു സ്റ്റാളുകളും ക്രമീകരിച്ചിരുന്നു. വികാരി റെവ. ഫാദർ. ബെന്നി മാത്യു, സഹവികാരി റെവ. ഫാദർ. പോൾ ജേക്കബ്, ട്രസ്റ്റീ ശ്രീ. ജോർജ് വി ജോർജ്, സെക്രട്ടറി ശ്രീ. ജെയിംസൺ പാപ്പച്ചൻ, ജോയിന്റ് ജനറൽ കൺവീനർ ശ്രീ. ജോൺസൻ കാട്ടൂർ, ജോയിന്റ്. ഫിനാൻസ് കൺവീനർ ശ്രീ. എബ്രഹാം ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു.