റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു

റോം: ഇറ്റലിയിലെ സെന്റ് തോമസ് ഇന്ത്യന്‍ മലങ്കര ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു. ഫാ. വിനു വര്‍ഗീസ് അടൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച വി. കുര്‍ബാനയില്‍ ഫാ. ഷാജന്‍ വര്‍ഗീസ് നിരണം പരുമല തിരുമേനിയെ അനുസ്മരിച്ചു പെരുന്നാള്‍ സന്ദേശം നല്‍കി.

ഫാ. വിവേക് വര്‍ഗീസ് കുടശനാട് സഹ കാര്‍മികത്വം വഹിച്ചു. മരണമടഞ്ഞ പിതാക്കന്മാര്‍ക്കും, വൈദികര്‍ക്കും വേണ്ടി പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും, ശുശ്രുഷകളും ഉണ്ടായിരുന്നു. സ്നേഹവിരുന്നോടുകൂടി പെരുന്നാള്‍ സമാപിച്ചു.