അസാദ്ധ്യതയെ സാദ്ധ്യമാക്കിത്തീര്ക്കുന്നതാ ണ് സന്യാസജീവിതം എന്ന് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് പറഞ്ഞു. സന്യാസ സമൂഹം സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു.
സ്വാമി മുക്താനന്ദ മുഖ്യ സന്ദേശം നല്‍കി. സന്യാസജീവിതത്തിന്റെ അടിസ്ഥാന അര്‍ത്ഥം പരിത്യാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഫാ.മത്തായി ഒ.ഐ.സി. സ്വാഗതം ആശംസിച്ചു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് അനുഗ്രഹസന്ദേശം നല്‍കി. ഔഗേന്‍ റമ്പാന്‍, ഫാ.ഡോ.എം.ഒ.ജോണ്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.