കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവും: പ. കാതോലിക്കാ ബാവാ

കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവുമാണ് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവാഹ സഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായ വിതരണത്തിന്റെ ആദ്യ ഗഡുവായി 50 പേര്‍ക്കാണ് സഹായം വിതരണം ചെയ്തത്. വിവാഹ സഹായനിധി പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് അദ്ധ്യക്ഷത വഹിച്ചു.  ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അനുഗ്രഹപ്രഭാഷണം നടത്തി.സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, മലങ്കര അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍,  പരുമല സെമിനാരി കൗണ്‍സില്‍ അംഗം ഫാ.ജോണ്‍മാത്യു, വിവാഹ സഹായനിധി കണ്‍വീനര്‍ ഏബ്രഹാം മാത്യു വീരപ്പള്ളില്‍, സമിതി അംഗങ്ങളായ സജി കളീക്കല്‍, ജോ ഇലഞ്ഞിമൂട്ടില്‍, ജോണ്‍ സി. ദാനിയേല്‍, സഭാ മാനേജിംഗ് കമ്മറ്റിയംഗങ്ങളായ റോണി വര്‍ഗീസ്, ജൂബി പീടിയേക്കല്‍, അലക്‌സ് കെ. പോള്‍  എന്നിവര്‍ പ്രസംഗിച്ചു. പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് മിഷന്‍ ബോര്‍ഡിന്റെ വകയായുള്ള 10 ലക്ഷം രൂപ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കൈമാറി.