നുഹറോ -2018 കുടുംബ സംഗമം 19, 20 തീയതികളിൽ 

മസ്കത്ത് : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കുടുംബ സംഗമം “നുഹറോ -2018” 19, 20 (വെള്ളി, ശനി) തീയതികളിൽ റൂവി സെന്റ്. തോമസ് ചർച്ചിൽ നടക്കും. പ്രചോദാത്മക പ്രഭാഷണങ്ങളിലൂടെയും വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയും കുട്ടികൾക്കും മുതിന്നവർക്കും ഒരുപോലെ പ്രിയങ്കരരായ കേരളത്തിന്റെ മുൻ ഡി. ജി. പി. ഡോ. അലക്‌സാണ്ടർ ജേക്കബ് , മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാട് എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും. ഇരുവരും ഒമാനിൽ ആദ്യമായി ഒരു വേദിയിലെത്തുന്ന സവിശേഷതയോടെ സംഘടിപ്പിക്കുന്ന കുടുംബസംഗമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം ക്ലാസ്സുകൾ, വിഷയാധിഷ്ഠിത ചർച്ചകൾ, ചോദ്യോത്തര പരിപാടി, പൊതു ചര്‍ച്ച തുടങ്ങിയവ നടത്തും. പ്രൊഫ. ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി എംക്യൂബ് (മോള്‍ഡിംഗ് മൈന്‍ഡ്സ് മാജിക്കലി) വെള്ളി വൈകിട്ട് 6 മുതല്‍ നടക്കും. 9 വയസ്സ് മുതല്‍ 21 വയസ്സ് വരെയുള്ളവര്‍ക്കായി പ്രത്യേക ക്ലാസ്സും  അതിഥികളും കുട്ടികളുമായുള്ള പ്രത്യേക സംവാദ പരിപാടിയും ശനിയാഴ്ച്ച വൈകിട്ട് നാല് മുതല്‍ നടക്കും.
രജിസ്ട്രേഷന് ബന്ധപ്പെടുക; 93880414, 92053589