പ. കാതോലിക്കാ ബാവായ്ക്കു ബഹറിന്‍ കെ.സി.ഇ.സി. സ്വീകരണം നല്‍കി

പരിശുദ്ധ കാതോലിക്കാ ബാവായിക്കും അഭിവന്ദ്യ തിരുമേനിമാര്‍ക്കും ബഹറിന്‍ കെ.സി.ഇ.സി. സ്വീകരണം നല്‍കി.

 ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന് പരിശുദ്ധ മോറോന് മാര് ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ, ബോംബേ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തായും ആയ അഭിവന്ദ്യ ഗീവര്ഗ്ഗീസ് മാര് കൂറിലോസ് തിരുമേനി, ചെന്നൈ ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോന് മാര് ദീയസ്കോറോസ് തിരുമേനി എന്നിവക്ക് കെ.സി.ഇ.സി. സ്വീകരണം നല്‍കി. പ്രസിഡണ്ട് റവ. ഫാദര്‍ നെബു ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍  ജനറൽ സെക്രട്ടറി ജീസൺ ജോര്‍ജ് സ്വാഗതവും റവ. ഫാദര് ഷാജി ചാക്കോ നന്ദിയും അര്‍പ്പിച്ചു.
വാര്‍ത്ത & ചിത്രം: ഡിജു ജോണ്‍ മാവേലിക്കര.