നിയമലംഘനം അപലപനീയം: ഓര്‍ത്തഡോക്സ് സഭ

ബഹു. സുപ്രീംകോടതിയുടെയും കീഴ്ക്കോടതികളുടെയും വ്യക്തമായ വിധികള്‍ ഉണ്ടായിരിക്കെ വൈദികന്‍റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ڇദിവംഗതനായ പനച്ചിയില്‍ തോമസ് കോര്‍ എപ്പിസ്കോപ്പായുടെ ശംവസംസ്ക്കാരം സംബന്ധിച്ച് വ്യക്തമായ കോടതിനിര്‍ദ്ദേശം ഉണ്ടായിട്ടുണ്ട്. ആയതു പാലിക്കുവാന്‍ ഏവര്‍ക്കും ബാധ്യതയുണ്ടെങ്കിലും ബോധപൂര്‍വ്വം നിയമലംഘനം നടത്തുവാന്‍ ഒരു വിഭാഗം സംഘടിതശ്രമം നടത്തിയത് തികച്ചും ഗൗരവമായി കാണേണ്ടതുണ്ട്. കോടതിവിധി അട്ടിമറിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന അധികാരികള്‍ നിയമത്തിനു മുമ്പില്‍ മറുപടി പറയേണ്ടിവരുംڈ.

വൈദികന്‍റെ ശവസംസ്ക്കാരം സംബന്ധിച്ച് ബഹു. ഹൈക്കോടതി നല്‍കിയ വിധി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിലപാടുകള്‍ക്ക് ലഭിച്ചിരിക്കുന്ന സമ്പൂര്‍ണ്ണമായ അംഗീകാരമാണെന്നും, കണ്യാട്ടുനിരപ്പ് പള്ളി മലങ്കര സഭയുടെ അവിഭാജ്യ ഘടകമെന്ന നിലയില്‍ ബഹു. സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ള സഭാഭരണഘടന പ്രകാരം മാത്രമാണ് ഭരിക്കപ്പെടേണ്ടത് എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.