മലങ്കരസഭയ്ക്ക് തീരാനഷ്ടം: പ. കാതോലിക്കാ ബാവാ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി സേവനമനുഷ്ഠിച്ചുവന്ന പ്രൊഫ. പി.സി. ഏലിയാസിന്‍റെ ദേഹവിയോഗം മലങ്കരസഭയ്ക്ക് ഒരു തീരാനഷ്ടമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

ഉത്തമ മനുഷ്യസ്നേഹിയായിരുന്ന അദ്ദേഹം ഉയര്‍ത്തിപിടിച്ച് ഉന്നതമായ ആദര്‍ശങ്ങളും മൂല്യങ്ങളും ഏവര്‍ക്കും മാതൃകയായിരുന്നു എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

സഭയുടെ സമാധാനത്തിന് വേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിലപാടുകളോട് ചേര്‍ന്ന് നിന്നുകൊണ്ട് മുന്നോട്ടുപോവാന്‍ വളരെയധികം പ്രയത്നിച്ച വ്യക്തിയായിരുന്നു എന്ന് ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ അനുശോചിച്ചു.

ലളിതജീവിതം കൊണ്ടും ആഴത്തിലുളള വ്യക്തി ബന്ധവും കാത്തു സൂക്ഷിച്ച ഉത്തമ വ്യക്തിത്വത്തിന്‍റെ ഉടമയാണ് പ്രൊഫ. പി.സി ഏലിയാസ് സാര്‍ എന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.