തോമസ് മാർ അത്തനാസിയോസിന്റെ വേർപാടിൽ പാത്രിയർക്കീസ് ബാവാ അനുശോചിച്ചു

ഡമാസ്കസ് ∙ മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിന്റെ വേർപാടിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ദുഃഖം രേഖപ്പെടുത്തി. മലങ്കര സഭയോടും ചെങ്ങന്നൂർ ഭദ്രാസനത്തോടും മാർ അത്തനാസിയോസിന്റെ കുടുംബാംഗങ്ങളോടും അനുശോചനം അറിയിക്കുന്നതായി സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.