ഔദ്യോഗിക ബഹുമതികളോടെ മാര്‍ അത്തനാസിയോസിന്റെ മൃതദേഹം സംസ്‌കരിച്ചു
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മുതിര്‍ന്ന മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസിന് പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിൽ അന്ത്യവിശ്രമം. ചെങ്ങന്നൂർ ഓതറ ദയറായിൽ ഔദ്യോഗിക ബഹുമതികളോടെ നടന്ന കബറടക്കത്തിന് സാക്ഷികളായി സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരെത്തി.
തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ ആഗ്രഹം പോലെ, ചെങ്ങന്നൂർ ഓതറയിലെ ദയാറയിലായിരുന്നു കബറടക്കം. നാടിന്റെ യാത്രാമൊഴിയുമായി വിശ്വാസി സമൂഹം ഓതറയിലെക്കെത്തി.
പുത്തൻകാവ് കത്തീഡ്രലിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെയാണ് ചെങ്ങന്നൂരില്‍ നഗരി കാണിക്കലിനും ശേഷം വിലാപയാത്ര ഓതറയിലെത്തിയത്.
സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മെത്രാപ്പോലീത്തയ്ക്ക് സംസ്ഥാനത്തിന്‍റെ ആദരം.
മുഖ്യമന്ത്രി പിണറായി വിജയൻ , മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി മാത്യൂ ടി തോമസ്, എം.എൽ.എമാരായ വീണ ജോർജ്, സജി ചെറിയാൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ആദരം അർപ്പിച്ചു. പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.