ഭൗതിക ശരീര സംസ്കാര ശുശ്രൂഷാ ക്രമീകരണങ്ങള്‍

24-08-2018 വെള്ളിയാഴ്ച

4 മണിക്ക് എറണാകുളത്തുനിന്നും പരുമല പള്ളിയില്‍ എത്തിക്കുന്ന ഭൗതിക ശരീരം ഭദ്രാസനം ഔദ്യോഗികമായി ഏറ്റുവാങ്ങുന്നു. അവിടെ നിന്നും ബുധനൂര്‍, പുലിയൂര്‍, പേരിശ്ശേരി വഴി ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ എത്തുന്നു. ബഥേല്‍ അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നു

25-08-2018 ശനിയാഴ്ച

7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന – ബഥേല്‍ അരമനപള്ളി. ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍. തുടര്‍ന്ന് ശുശ്രൂഷകള്‍ – 5 -ാം ക്രമം വരെ പൂര്‍ത്തീകരിക്കുന്നു.

1 മണിക്ക് വിലാപയാത്ര – ബഥേല്‍ അരമനയില്‍ നിന്ന് മുളക്കുഴ, പിരളശ്ശേരി വഴി പുത്തന്‍കാവ് കത്തീഡ്രല്‍ പള്ളിയില്‍ എത്തിച്ചേരുന്നു. അവിടെ പൊതുദര്‍ശനം തുടര്‍ന്ന് 6, 7 ക്രമങ്ങള്‍

26-08-2018 ഞായറാഴ്ച

രാവിലെ 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന. ഡോ. മാത്യൂസ് മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍.

ശുശ്രൂഷകള്‍ – 8 ാം ക്രമം ,

1 .മണി വരെ പൊതുദര്‍ശനം. തുടര്‍ന്ന് നഗരികാണിക്കല്‍ – പുത്തന്‍കാവില്‍ നിന്ന് ഭൗതിക ശരീരം ബഥേല്‍ ജംഗ്ഷന്‍, കല്ലിശ്ശേരി വഴി ഓതറ ദയറായില്‍ എത്തിക്കന്നു.

കബറടക്ക സമാപന ശുശ്രൂഷ – ഓതറ ദയറായില്‍

ഫാദര്‍ മാത്യു എബ്രഹാം കാരയ്ക്കല്‍ (ഭദ്രാസനം സെക്രട്ടറി)
ഫാദര്‍ സ്റ്റീഫന്‍ വര്‍ഗ്ഗീസ് (വൈദികസംഘം ജോ. സെക്രട്ടറി)