അപ്പോസ്തോലിക സന്ദർശനായി പരിശുദ്ധ കാതോലിക്കാ ബാവ ആഗസ്റ്റ് 28 ചൊവ്വാഴ്ച ലോസ് ഏഞ്ചൽസിൽ 

ലോസ് ഏഞ്ചൽസ്: എട്ട്  ദിവസം നീണ്ട് നിൽക്കുന്ന അപ്പോസ്തോലിക സന്ദർശനത്തിനായി ആഗസ്റ്റ് 28 ചൊവ്വാഴ്ച ഉച്ചക്ക് 3.00-മണിക്ക് അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ  എത്തിചേരുന്ന  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തായും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തായുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവക്ക്  ലോസ് ഏഞ്ചൽസ്  അന്താരാഷ്ട്ര വിമാനതാവളത്തിൽ രാജകിയ വരവേൽപ്പ് നൽകും. സൗത്ത് വെസ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത അഭി.ഡോ സഖറിയാസ്  മാർ അപ്രേം, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം ((റോയ് അച്ചൻ), ലോസ് ഏഞ്ചൽസ്‌ സെൻറ്  തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ.യോഹന്നാൻ പണിക്കർ,  ലോസ് ഏഞ്ചൽസ് സാൻ ഫെർണാണ്ടോ വാലി സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക മാനേജിഗ് കമ്മറ്റി അംഗങ്ങളും, വൈദീകരും, മാനേജിഗ് കമ്മറ്റി അംഗങ്ങളും, ഭദ്രാസന കൗൺസിൽ അംഗങ്ങളും,വിശ്വാസികളും ചേർന്ന്  സ്വീകരണം നൽകും.
സെപ്റ്റംബർ ഒന്നാം തീയതി ഉച്ചക്ക് 1 മണിക്ക് ലോസ് ഏഞ്ചൽസ്‌  സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ (St.Marys Malankara Orthodox Church, 10854 Topanga Canyon Blvd, Chatsworth, CA 91387) നടക്കുന്ന കാതോലിക്കാ ദിനസമ്മേളനത്തിൽ പരിശുദ്ധ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിക്കും. സൗത്ത് വെസ്റ് അമേരിക്കൻ ഭദ്രാസനത്തിലെ എല്ലാ  ഇടവകളിൽ നിന്നും വൈദീകരും ചുമതലക്കാരും എത്തിച്ചേരണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ ഭദ്രാസനത്തിലെ ഇടവകൾക്ക് അയച്ച കൽപനയിൽ ആവശ്യപ്പെട്ടു.
പ്രളയദുരന്തത്തില്‍ പാര്‍പ്പിടം നഷ്ടപ്പെട്ടവരില്‍ അര്‍ഹരായ 1000 പേര്‍ക്ക് ഭവന പുന:നിര്‍മ്മാണ സഹായം നല്‍കും.സഭയുടെ സേവനവിഭാഗമായ ആര്‍ദ്രയുടെ ആഭിമുഖ്യത്തില്‍ 1000 നിര്‍ധന കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കും. പ്രളയദുരിതബാധിതര്‍ക്ക് സഭാവക ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സാസഹായം നല്‍കും.സഭയുടെ വൈകാരിക സഹായ കേന്ദ്രമായ വിപാസനയുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് സഹായം ഏര്‍പ്പെടുത്തും. സഭയിലെ മേല്പട്ടക്കാരും, വൈദീകരും, സഭാസ്ഥാപനങ്ങളിലെ ജീവനക്കാരും, സഭാംഗങ്ങളായ ഉദ്യോഗസ്ഥരും ഒരു ദിവസത്തെ വരുമാനമെങ്കിലും സഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.കാതോലിക്കാ ദിന പിരിവും  പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഇടവകളിൽ നിന്ന് സമാഹരിക്കുന്ന സംഭാവനകളും പരിശുദ്ധ കാതോലിക്കാ ബാവ സ്വീകരിക്കും. ഫിനാൻസ് കമ്മറ്റി പ്രസിഡണ്ട് അഭി.ജോഷ്വ മാർ നിക്കോദീമോസ്,സൗത്ത് വെസ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത അഭി.ഡോ സഖറിയാസ്  മാർ അപ്രേം, വൈദീക ട്രസ്റ്റീ ഫാ.ഡോ. എം. ഒ. ജോൺ, അൽമായ ട്രസ്റ്റീ ശ്രീ.ജോർജ്ജ് പോൾ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ ഭദ്രാസന മീറ്റിങ്ങിൽ പങ്കെടുക്കും.     ഹ്രസ്വ സന്ദർശനത്തിന് ശേഷം സെപ്റ്റംബർ നാലിന് ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങും.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ.ഫിലിപ്പ് എബ്രഹാം (ഭദ്രാസന സെക്രട്ടറി) 661-714-2364