പ്രളയാനന്തര അതിജീവന മാർഗ്ഗങ്ങൾ വിവരിക്കുന്ന വെബ്സൈറ്റ്

പ്രളയാനന്തര അതിജീവന മാർഗ്ഗങ്ങൾ വളരെ ലളിതമായി വിവരിക്കുന്ന വെബ്സൈറ്റ്

കോട്ടയം: ജലപ്രളയത്തെ അതിജീവിക്കുവാൻ സമഗ്രമായ മാർഗ്ഗ നിർദ്ദേശം നൽകുന്ന വെബ് സൈറ്റുമായി ഒരു കുട്ടം യുവജനങ്ങൾ. http://www.afterflood.in എന്ന വെബ് സൈറ്റ് ആരോഗ്യം, മാലിന്യ നിർമ്മാർജനം, സുരക്ഷ എന്നിവ എങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്ന് വിശദീകരിക്കുന്നു.

സാധാരണക്കാർക്ക് ഞെടിയിടയിൽ സ്മാർട്ട് ഫോണിൽ ഒരു ക്ലിക്കിലൂടെ ലഭ്യമാക തക്ക വിധത്തിലാണിത് ക്രമികരിച്ചിരിക്കുന്നത്.

എൻജിനിയറിങ്ങ് ബിരുദധാരിയായ പന്തളം കരിങ്ങാട്ടിൽ ബോധിഷ് തോമസും സുഹൃത്ത് കോട്ടയത്തെ നൈനാൻ എ മാത്യുസും ചേർന്നാണ് പ്രളയാനന്തര അതിജീവന മാർഗ്ഗനിർദ്ദേശങ്ങൾ സമഗ്രമായി സമാഹരിച്ചിരിക്കുന്നത്.

ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും മാലിന്യ നിർമ്മാർജനവും സംബന്ധിച്ച് ഇന്ന് ലഭ്യമാകാവുന്ന മുഴുവൻ നിർദ്ദേശങ്ങളുമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന്‌ വെബ് സൈറ്റ് രൂപകല്പന ചെയ്ത ബോധിഷ് തോമസ് പറഞ്ഞു.

വലിയ ജലപ്രളയത്തിന് ശേഷം രോഗങ്ങൾ ഉണ്ടാകാതിരിക്കുവാൻ എന്തെല്ലാം ചെയ്യണം, എന്തെല്ലാം ശ്രദ്ധിക്കണം, എന്നീ കാര്യങ്ങൾ പ്രായഭേദമെന്യേ ഏവർക്കും പ്രയോജനപ്പെട്ടം എന്ന് വെബ് സൈറ്റിന്റെ പബ്ളിക് റിലേഷൻസ് കാര്യദർശി പ്രൊഫ വിപിൻ വർഗീസ് പറഞ്ഞു.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ വെബ്സൈറ്റ് ഏതാനും മണിക്കുറിനുള്ളിലാണ് ജന ശ്രദ്ധയാകർഷിച്ചത്.

ലളിതവും വിജ്ഞാനപ്രദവും എന്നാണ് പ്രശസ്ത ചലച്ചിത്ര നടൻ ദുൽക്കർ സെൽമാൻ ഇതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞത്.