ഫാ. ജോണ്‍ തോമസിന്‍റെ എഴുപതാം ജന്മദിനം ആഘോഷിച്ചു

കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് കൊയർ പ്രസിഡന്റ് റവ.ഫാ .ജോൺ തോമസിന്റെ 70 -ആം ജന്മദിനം cherylyne St Gregorios ഓർത്തഡോൿസ് പള്ളിയിൽ വെച്ച് ആഘോഷിച്ചു . ന്യൂയോർക്കിലെ ബ്രൂക്‌ലിൻ , ക്യുഎൻസ് , ലോങ്ങ് ഐലൻഡ് ഏരിയയിലുള്ള 10 പള്ളികളിലെ അറുപതിലധികം അംഗങ്ങൾ അടങ്ങുന്നതാണ് കൗൺസിൽ കൊയർ.കൗൺസിൽ സെക്രട്രറി തോമസ് വര്ഗീസ് , ട്രസ്റ്റീ ഫിലിപ്പോസ് സാമുവേൽ , കൊയർമാസ്റ്റർ ജോസഫ് പാപ്പൻ, കോർഡിനേറ്റേഴ്‌സ് ആയിട്ടുള്ള മിനി കോശി , ഫെനു മോഹൻ എന്നിവർ , തുടക്കം മുതൽ ഇന്നുവരെ ഈ പ്രസ്ഥാനത്തിന്റെ അഭിവ്യദ്ധിക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട അച്ഛന് ജന്മദിനത്തിന്റെ എല്ലാ ആശംസകളും നേർന്നുകൊണ്ട് പ്രസംഗിച്ചു .

പല പ്രതിസന്ധികൾ ജീവിതത്തിൽ വന്നെങ്കിലും , തളരാതെ മുൻപോട്ടു പോകുവാൻ ദൈവത്തിന്റെ അദൃശ്യമായ കരം എപ്പോഴും കൂടെയുണ്ടെന്നും ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ഇത്രത്തോളം മുൻപോട്ടു പോകുവാൻകഴിയുന്നതെന്നും മറുപടി പ്രസംഗത്തിൽ അച്ചൻ സൂചിപ്പിച്ചു

എന്റെ ശുശ്രൂഷയിൽ കൈത്താങ്ങായി ഒപ്പം നിൽക്കുന്നതു എന്റെ സ്നേഹനിധിയായ ഭാര്യയാണെന്ന് ബഹുമാനപ്പെട്ട കൊച്ചമ്മയെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു. കൊയറിന്റെ ആശംസാഗാനത്തിന് ശേഷം കേക്ക് മുറിച്ചു , പ്രാർത്ഥനക്കുശേഷം സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ അവസാനിച്ചു .