ആഗസ്റ്റ് 15-ലെ സ്നേഹ സാഹോദര്യജ്വാല ആഘോഷങ്ങൾ ഒഴിവാക്കി യുവജനപ്രസ്ഥാനം

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് OCYM നടത്താൻ നിശ്ചയിച്ചിരുന്ന സ്നേഹ സാഹോദര്യ ജ്വാല, കൊല്ലം ശൂരനാട് കേന്ദ്ര തല ആഘോഷങ്ങൾ, കുന്നംകുളം-തൃശൂർ-കൊച്ചി റീജിയണിന്റെ കുന്നംകുളത്ത് വെച്ച് നടത്തേണ്ടുന്ന റാലി, ആഘോഷ പരിപാടികൾ, യുണിറ്റ് ഭദ്രാസന പരിപാടികൾ എന്നിവ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കുന്നതിന് തീരുമാനമെടുത്തു. ഭാരതത്തിന്റെ ഐക്യം അഖണ്ഡത, മതേതരത്വം സഹോദര്യം എന്നിവ സംരക്ഷിക്കുന്നതിനും ദേശഭക്തി ,സ്നേഹം എന്നിവ നിലനിർത്തി പ്രതിജ്ഞ എടുത്ത് എല്ലാ ഇടവകളിലും ദേശീയ പതാക ഉയർത്തുന്നതിന് നിശ്ചയിച്ചു.ആഘോഷ പരിപാടികൾക്കായി സമാഹരിച്ച മുഴുവൻ തുകയും പരി.പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ കല്പനപ്രകാരം ഇടവകകളിൽ നിന്ന് ഓർത്തഡോക്സ് സഭ സമാഹരിക്കുന്ന തുകയോട് ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനും ,ആഹാരം വസ്ത്രം മരുന്ന് എന്നിവ ഇടവക ഭദ്രാസന തലത്തിൽ സമാഹരിച്ച് നൽകുന്നതിനും, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനോടും മറ്റ് സന്നദ്ധ സംഘടനകളോടും ചേർന്ന് യുവജനപ്രസ്ഥാനം പ്രവർത്തകർ സഹകരിക്കുന്നതിനും, യൂണിറ്റുകളിൽ പ്രത്യേക പ്രാർത്ഥനകൾ ക്രമീകരിക്കുവാനും നിർദ്ദേശങ്ങൾ നല്കിയതായി യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അറിയിച്ചു.