മാനസിക നില തകരാറിലായ രോഗികൾക്കു വേണ്ടി സഭയുടെ സ്ഥാപനം

പാവപ്പെട്ട നിർദ്ധനരായ മാനസിക നില തകരാറിലായ രോഗികൾക്കു വേണ്ടി കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ചെന്നാമറ്റം കവലക്ക് സമീപം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പാമ്പാടി ദയറായുടെ കീഴിൽ നടത്തി വരുന്ന ഒരു ചാരിറ്റബിൾ സ്ഥാപനം ആണ്. നിലവിൽ 10 രോഗികൾക്ക് അഭയം നൽകി അവരുടെ മരുന്ന് , ഫുഡ് തുടങ്ങി സർവ്വ ചിലവുകളും സഭ വഹിച്ച് തികച്ചും സൗജന്യമായി രോഗികളെ പരിചരിക്കുന്നു. തികച്ചും സൗഹാർദ്ദപരമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ നടത്തിപ്പിലേക്ക് നിങ്ങളാൽ കഴിയുന്ന രീതിയിൽ സഹായിച്ച്, പ്രവർത്തനങ്ങൾ ധന്യമാകാൻ പ്രാർത്ഥിക്കുകയും ചെയ്യുക.

ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയ വിശേഷ അവസരങ്ങളിൽ നിങ്ങളുടെ ആഘോഷങ്ങളിൽ ഈ സ്ഥാപനത്തേയും ഓർക്കുക, സഹായിക്കുക.
PHONE :- 04812700431