മലങ്കര ഓർത്തഡോക്സ് സഭ ബഥനി ആശ്രമത്തിൽ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീർഥാടന സംഗമം ഡോ. യാക്കോബ് മാർ ഐറേനിയസ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ഷൈജു കുര്യൻ, രാജു ഏബ്രഹാം എംഎൽഎ, ഡോ. മാത്യൂസ് മാർ സേവേറിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഫാ. സക്കറിയ, ഫാ. മത്തായി തുടങ്ങിയവർ സമീപം. ” title=”മലങ്കര ഓർത്തഡോക്സ് സഭ ബഥനി ആശ്രമത്തിൽ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീർഥാടന സംഗമം ഡോ. യാക്കോബ് മാർ ഐറേനിയസ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ഷൈജു കുര്യൻ, രാജു ഏബ്രഹാം എംഎൽഎ, ഡോ. മാത്യൂസ് മാർ സേവേറിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഫാ. സക്കറിയ, ഫാ. മത്തായി തുടങ്ങിയവർ സമീപം.
റാന്നി പെരുനാട് ∙ ബഥനി ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്ന അലക്സിയോസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ അത്തനാസിയോസ്, പൗലോസ് മാർ പക്കോമിയോസ് എന്നിവരുടെ ഓർമപ്പെരുന്നാളിന്റെ ഭാഗമായ തീർഥാടക സംഗമം ഡോ. യാക്കോബ് മാർ ഐറേനിയസ് ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എംഎൽഎ വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം ചെയ്തു.
ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. മാത്യൂസ് മാർ തേവോദോസിയോസ്, ഫാ. സക്കറിയ, ഫാ. ഷൈജു കുര്യൻ, ഹാബീബ് റമ്പാൻ, തോമസ് റമ്പാൻ, ഫാ. സലോമാൻ, ഫാ. ബഞ്ചമിൻ, ഫാ. ജോജി മാത്യു, ഫാ. ഗീവർഗിസ് പണിക്കശേരിൽ പ്രസംഗിച്ചു. ഇന്ന് 8.30ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ കുർബാന അർപ്പിക്കും. ഫാ.ഡേവിസ് ചിറമ്മലിന് ബാവാ പുരസ്കാരവും സമർപ്പിക്കും.