കെ. സി. ഇ. സി. പ്രവര്‍ത്തന ഉദ്ഘാടനം ആഗസ്റ്റ് 7 ന്‌

 മനാമ: ബഹറനിലെ എക്യൂമിനിക്കല്‍ സഭകളുടെ കുട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ. സി. ഇ. സി.) ന്റെ 2018-19 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം 2018 ആഗസ്റ്റ് 7 ചൊവ്വാഴ്ച്ച വൈകിട്ട് 7.30 ന്‌ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് നടത്തുന്നു. പ്രസിഡണ്ട് റവ. ഫാദര്‍ നെബു ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തിന്‌ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനത്തില്‍ സെന്റ് ബേസിൽ ദയറാ അംഗമായ  വന്ദ്യ ബസലേൽ റമ്പാന്‍ മുഖ്യ അഥിതി ആയിരിക്കും.
 ഇരുപത്തി ഏഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കെ. സി. ഇ. സി. നിര്‍ദ്ധരരായ വിദ്യാര്‍ത്ഥികളുടെ പഠന സഹായം ഉള്‍പ്പടെ ഉള്ള നിരവധി ജീവ കാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഈ പൊതു സമ്മേളനത്തില്‍ വച്ച് 2018-19 വര്‍ഷത്തെ ‘ലോഗോ’ പ്രകാശനവും ‘തീം പ്രസന്റേഷനും’ നടക്കും എന്നും ഏവരും വന്ന്‍ സംബന്ധിക്കണമെന്നും ജനറൽ സെക്രട്ടറി ജീസൺ ജോര്‍ജ്, ട്രഷറാര്‍ രാജു ജോസഫ് എന്നിവര്‍ അറിയിച്ചു.