പരുമല സ്റ്റെ. ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന അത്യാധുനിക വെരികോസ് വെയ്ന്‍ ചികില്‍സ ക്ലിനിക്കിന്റെ ഉദ്ഘാടനം
പരിശുദ്ധ കാതോലിക്കാ ബാവ നിർവ്വഹിച്ചു . ആശുപത്രി സി.ഇ.ഓ. ഫാ.എം.സി.പൗലോസ് സ്വാഗതം ആശംസിച്ചു.കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഡോ.രഞ്ജി മാത്യു വിന്റെ നേതൃത്വത്തിൽ വെരികോസ് വെയ്ൻ ബോധവത്കര സെമിനാർ നടന്നു.
പരുമല സെമിനാരി മാനേജര്‍ ഫാ .എം സി കുരിയാക്കോസ് ,ഫാ.ഷാജി എം. ബേബി , ഫാ ജിജു വര്ഗീസ്, എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ് നന്ദി അർപ്പിച്ചു.