ദുബായ് കുടുംബസംഗമം

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിന്റെ  സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു മുൻ ഇടവക അംഗങ്ങളെയും വൈദികരെയും നാട്ടിലെത്തിയിട്ടുള്ള ഇപ്പോഴത്തെ അംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള കുടുംബസംഗമം  പരുമല സെമിനാരി ഓഡിറ്റോറിയത്തിൽ വച്ച് ഓഗസ്റ്റ് 17 ,18 തീയതികളിൽ നടത്തുന്നു ,പരിശുദ്ധബാവ തിരുമേനിയും മറ്റു പിതാക്കന്മാരും മന്ത്രിമാരും മറ്റു രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കുന്നു