ചിക്കാഗോ സൈന്റ്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ സമ്മർഫെസ്റ് ആഘോഷം നടത്തി

ഷിക്കാഗോ: സൈന്റ്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഷിക്കാഗോ, 2018 -ലെ സമ്മർഫെസ്റ് ആഘോഷം ജൂലൈ 28 ശനിയാഴ്ച 11 മണി മുതൽ ദേവാലയ അങ്കണത്തിൽ നടത്തപ്പെടുകയുണ്ടായി. ആദരണീയരായ ഫാ. ജോൺ ഡാനിയേൽ കോർഎപ്പിസ്‌കോപ്പ, ഫാ. എബി ചാക്കോ,  ഇടവക ഫാ. ഹാം ജോസഫ് എന്നിവർ ചേർന്ന് നിലവിളക്കു തെളിച്ചു സമ്മർ ഫെസ്റ്റ്  ഉൽഘാടനം ചെയ്തു. പള്ളി ട്രസ്റ്റീ മാർ, സെക്രട്ടറി, കൺവീനർമാർ, അഡ്വൈസർമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
വിവിധ ഭക്ഷണ സ്റ്റാളുകൾ, ഗെയിം സ്റ്റാളുകൾ, കലാമേളകൾ എന്നിവ ഫെസ്റ്റിന്അഴകു പകർന്നു. സമ്മർ ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി നടത്തപ്പെട്ട റാഫിൾ വിജയിച്ചവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകി. Presence Medical Health ന്റെ സൗജന്യ മെഡിക്കൽ ചെക്കപ്പു ക്യാമ്പും, Life Source ന്റെ നേതൃത്വത്തിൽ ബ്ലഡ് ഡ്രൈവ് ക്യാമ്പും സമ്മർ ഫെസ്റ്റ് ന്റെ ഭാഗമായി നടത്തപ്പെടുകയുണ്ടായി. Flowers TV USA സമ്മർ ഫെസ്റ്റ് വാർത്തകൾ കവർ ചെയ്യുക ഉണ്ടായി. ചിക്കാഗോയിലെ സമീപ ഇടവകകളിൽ നിന്നും, സമീപദേശത്തു നിന്നും ധാരാളം ആളുകൾ പങ്കെടുകയ്യുണ്ടായി. ഏവരോടും, ഫെസ്റ്റ്ന്റെ വിജയത്തിനായി പ്രവർത്തിച്ച ഇടവക അംഗങ്ങളോടും,മറ്റെല്ലാവരോടുമുള്ള കൃതജ്ഞതയും, സന്തോഷവും ഫാ. ഹാം ജോസഫ് അറിയിച്ചു