ബഥനി ആശ്രമത്തിൽ സംയുക്ത ഓർമപ്പെരുന്നാൾ

പത്തനംതിട്ട: റാന്നി-പെരുനാട് ബഥനി ആശ്രമത്തിൽ കബറടങ്ങിയ മെത്രാപ്പോലീത്തമാരായ അലക്സിയോസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ അത്താനാസിയോസ്, പൗലോസ് മാർ പക്കോമിയോസ് എന്നിവരുടെ സംയുക്ത ഓർമപ്പെരുന്നാൾ ആറുവരെ നടക്കുമെന്ന് ആശ്രമം സുപ്പീരിയർ ഫാ. സക്കറിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

പെരുന്നാളിന് തുടക്കംകുറിച്ച് ബുധനാഴ്ച രാവിലെ ഏഴിന് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. മൂന്നിന് രാവിലെ 9.30ന് ഐനാംസ് റീജനൽ സമ്മേളനം. നാലിന് രാവില 9.30ന് വിദ്യാർഥി പ്രസ്ഥാനം വാർഷിക സമ്മേളനം ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്യും. ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. അഞ്ചിന് വൈകീട്ട് നാലിന് വിവിധ മേഖലകളിൽനിന്നുള്ള തീർഥാടകർക്ക് പെരുനാട് ബഥനി സ​െൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ സ്വീകരണം. അഞ്ചിന് പൊതുസമ്മേളനം കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം രാജു എബ്രഹാം എം.എൽ.എ നിർവഹിക്കും.

ആറിന് രാവിലെ 8.30ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ കുർബാന.