സൈബർ കുറ്റകൃത്യങ്ങൾ തടയണം: പ. കാതോലിക്കാ ബാവാ

കോട്ടയം – കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം എന്ന ബഹുമതിയിൽ നിൽക്കുമ്പോൾ തന്നെ സൈബർ മേഖലയിലെ തെറ്റായ ഉപയോഗം മൂലം അപമതിക്കപെടുന്ന സ്ഥിതിയിൽ സമൂഹം ആയി തീരുന്നു എന്ന് പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. സൈബർ ലോകത്തെ വ്യാജന്മാരെയും, അത്തരം നൂതന രീതിയിൽ ഉള്ള ആപ്ലിക്കേഷനകളും വഴി കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ ശക്തമായ നടപടി ബന്ധപ്പെട്ട അധികാരികൾ കൈകൊള്ളണം. ഈ തരത്തിൽ, പണം അപഹരിക്കുക, വ്യക്തികളേയും, സ്ഥാപനങ്ങളെയും, സംഘടനകളെയും, അപകീർത്തിപ്പെടുത്തുക , വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണം.

ജീവൻ പോലും അപായപെടുത്തുന്ന ബ്ലൂ വെയിൽ പോലെ ഉള്ള കളികളെ കുറിച്ചും, സോഷ്യൽ മീഡിയയുടെ ശരിയായ ഉപയോഗത്തെ കുറിച്ചും നമ്മുടെ കുട്ടികളെ ബോധവാന്മാരാക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ വളരെ ആവശ്യമാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ സാമൂഹ്യസേവന രംഗത്ത് സജീവമായ സേവനമനുഷ്ഠിക്കുന്ന ഇന്‍റര്‍നെറ്റ് കൂട്ടായ്മകളെ മാതൃകയാക്കാവുന്നതാണെന്നും പ. കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.